05:57am 11 November 2026
NEWS
പാലിന് വില വർധിപ്പിക്കാൻ മിൽമ
04/09/2025  09:06 AM IST
nila
പാലിന് വില വർധിപ്പിക്കാൻ മിൽമ

മിൽമ പാലിന് വില വർധിക്കുമെന്ന് സൂചന. ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെ വർധിപ്പിക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. ഈ മാസം  15ന് ചേരുന്ന ഫെഡറേഷൻ യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. ഉൽപാദന ചെലവ് കൂടുന്നതിനാൽ വില വർധിപ്പിക്കണമെന്ന നിലപാടിലാണ് മിൽമ. ഇക്കാര്യം സംസ്ഥാന സർക്കാരിനെയും അധികൃതർ അറിയിച്ചിരുന്നു.

ഉൽപാദന ചെലവിലെ വർധനവും കർഷകർക്ക് കൂടുതൽ താങ്ങുവില നൽകേണ്ടതുമാണ് തീരുമാനത്തിന് പിന്നിലെന്ന് മിൽമ വ്യക്തമാക്കി. പാൽ സംഭരണത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും അതിനാൽ കർഷകരിൽ നിന്ന് കൂടുതൽ പാൽ സംഭരിക്കുന്നതിന് വില വർധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മിൽമ അധികൃതർ പറഞ്ഞു. നിലവിലെ വില വർധനവ് നടപ്പിലാക്കുന്നതിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാൻ കഴിയും എന്നാണ് മിൽമയുടെ പ്രതീക്ഷ.

വർഷങ്ങളായി മിൽമ പാലിന് വില വർധിപ്പിച്ചിട്ട്. 2022 ഡിസംബറിലാണ് മിൽമ അവസാനമായി പാലിന് വില വർധിപ്പിക്കുന്നത്. അന്ന് ലിറ്ററിന് ആറ് രൂപയായിരുന്നു വർധിപ്പിച്ചത്. അതിനു ശേഷവും തീറ്റ ഉൾപ്പെടെയുള്ളവക്ക് വില വർധിച്ചതോടെ ക്ഷീരകർഷകർ വലിയ പ്രതിസന്ധിയിലായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img